കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വർണ്ണാഭമായ പരേഡും ഫ്ലൈ പാസ്റ്റും.സീ കേഡറ്റ്സിലെയും എൻ സിസിയിലെയും സേനാംഗങ്ങൾ പങ്കെടുത്ത പരേഡിൽ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുന്നോടിയായി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ അനുസ്മരിച്ച് ഐഎൻഎസ് വെണ്ടുരുത്തിയിലെ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പച്ചക്രം സമർപ്പിച്ചു. കോമഡോർ അമിത് തിവാരിയുടെ നേതൃത്വത്തിലായിരുന്നു പരേഡ്. ......
ആലപ്പുഴ : വർഗീയത തിടമ്പുവെച്ചാടുമ്പോൾ, വർഗീയത ജനാധിപത്യത്തിന്റെ തോളിലേറി ഘോഷയാത്രകള്‍ നടത്തുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന സ്നേഹത്തെ, സാഹോദര്യത്തെ എങ്ങനെ കണ്ടെടുക്കാൻ കഴിയുമെന്ന് ചിന്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്നേഹം അപ്രത്യക്ഷമായാൽ പിന്നെ രാജ്യം ഭീതിയുടെ റിപ്പബ്ലിക്കായി മാറും. ഭീതിയുടെയും അന്യായത്തിന്റെയും അസമത്വത്തിന്റെയും റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറരുത്. ......
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന് തുടക്കമായി.കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
കേരളത്തിൻ്റെ നേട്ടങ്ങൾ ഉയർത്തി കാട്ടിയ മന്ത്രിജെയിൻസർവ്വകലാശാലയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു ഉച്ചകോടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. സമാനമായ നിരവധി ഉച്ചകോടികളുടെ വേദി ഇപ്പോൾ കേരളമാണ്. ......
കേരളത്തിലെ നിയമസഭാ പുസ്തകോത്സവത്തിന്റെ മാതൃകയിൽ കർണാടകത്തിലെ നിയമസഭാമന്ദിരമായ ബംഗളുരുവിലെ വിധാൻസൗധയിലും സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. മലയാളിയായ യു ടി ഖാദറാണ് കർണാടക നിയമസഭ സ്പീക്കർ. ......
യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം.......
മുംബൈ: നടൻ സെയഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളിൽ താരത്തെ ആക്രമിച്ച പ്രതിയുടേതില്ലെന്ന് റിപ്പോർട്ട്. 19 വിരലടയാളങ്ങളാണ് താരത്തിന്റെ വീട്ടിൽ നിന്നും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയത്. എന്നാൽ, ഇവയിൽ ഒന്നുപോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്നാണ് പരിശോധനാ ഫലം. ......
കുവൈറ്റ് സിറ്റി: ഹെയർ ഡ്രെസ്സർ ജോലിക്കായി കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ. സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടതോടെ നാട്ടിലേക്ക് തിരികെ വരാൻ പോലുമാകാത്ത സ്ഥിതിയിലാണ് യുവതി. ......
രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സജ്ജം. നാളെമുതലാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നത്.......
കൊച്ചി: ദമ്പതികൾക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ പേരിൽ ഇനി കുടുംബക്കോടതി കയറേണ്ട. സംസ്ഥാനത്ത് ഹാർമണി ഹബ്ബ് നടപ്പാകുന്നതോടെ ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെയും കൊച്ചു പിണക്കങ്ങളുമെല്ലാം പരസ്പരം പറഞ്ഞുതീർക്കാൻ അവസരമൊരുങ്ങുകയാണ്. ......
ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന നിർദ്ദേശവുമായി വിഎച്ച്പി. ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും വേണമെന്നാണ് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്രയുടെ നിർദ്ദേശം. ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ സംസാരിക്കവെ ബജ്രംഗ് ലാൽ ബംഗ്ര ചൂണ്ടിക്കാട്ടി. ......